Skip to main content

അനെ​​​​​​​ര്‍ട്ട്: അക്ഷയോര്‍ജ കോഴ്‌സുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(സെപ്തംബര്‍ 02)

അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന അക്ഷയോര്‍ജ്ജ കോഴ്‌സുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 02) ഉച്ചക്ക് 2.30 ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി  ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന അക്ഷയോര്‍ജ്ജ കോഴ്സുകള്‍ക്കും പ്രചാരണ പരിപാടികള്‍ക്കും ആണ് ഇതോടെ തുടക്കമാകുന്നത്.
കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനാകുന്ന ചടങ്ങില്‍ എം പി മാരായ കെ സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ സ്വാഗതം ആശംസിക്കും. പ്രിന്‍സിപ്പല്‍ ഡോ കെ എസ് അനില്‍കുമാര്‍ കോഴ്‌സുകള്‍ പരിചയപ്പെടുത്തും.
ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  ഐ നൗഷാദ്, വാര്‍ഡ് മെമ്പര്‍ എസ് ദിലീപ് കുമാര്‍, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ആര്‍ അരുണ്‍ കുമാര്‍, അനെര്‍ട്ട് ജനറല്‍ മാനേജര്‍ പി ചന്ദ്രശേഖരന്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനീഷ് എസ് പ്രസാദ്, ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ ഡോ വി ജയശ്രീ, കോളേജ് എനര്‍ജി സെന്റര്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഡോ നിഷ എസ് പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2612/2020)

 

date