Skip to main content

അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സംപദായോജന പദ്ധതിയുടെ ഘടക പദ്ധതികളായ  ബയോഫ്‌ലോക്, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ശുദ്ധജല/ഓരുജല മത്സ്യകുള നവീകരണം, വീട്ടുവളപ്പിലെ അലങ്കാര കൃഷി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം സബ്‌സിഡിയോടെയാണ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്.  മത്സ്യകൃഷിയില്‍ താത്പര്യമുള്ള വ്യകതികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകളും അനുബന്ധരേഖകളും ജില്ലാ ഫിഷറീസ് ഓഫീസിലോ കൊല്ലം മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലോ നല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലും 0474-2795545, 0474-2792850 എന്നീ നമ്പറുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2616/2020)

 

date