Skip to main content

കളത്തില്‍ക്കടവ്-മുട്ടം-വള്ളക്കടവ് റോഡ്  നിര്‍മ്മാണം

മുന്‍ എം പി പി.ജെ.കുര്യന്റെ പ്രാദേശിക വികസന ഫണ്ട്(2018-19) ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച  തേവലക്കര പഞ്ചായത്തിലെ  കളത്തില്‍ക്കടവ്-മുട്ടം-വള്ളക്കടവ് റോഡിന്റെ കോണ്‍ക്രീറ്റിങ് ജോലികള്‍ 2020 ഡിസംബര്‍ 31 മുന്‍പ്  പൂര്‍ത്തീകരിക്കണമെന്ന ഭേദഗതി ഉത്തരവിറങ്ങി.  നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന ചവറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായ സമിതി ഉത്തരവിറക്കിയത്.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിച്ചിരുന്നെങ്കിലും നിര്‍ദ്ദിഷ്ഠ സമയത്ത് പൂര്‍ത്തീകരിച്ചിരുന്നില്ല.
കനത്തമഴയെത്തുടര്‍ന്ന് വെള്ളം കയറിയതിനാലാണ് റോഡ് നിര്‍മ്മാണം മുടങ്ങിയതെന്നും അനുവദിക്കുന്ന  സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാമെന്ന് കരാറുകാരന്‍ സമ്മതിച്ചിട്ടുണ്ടെന്നും  സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.  നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ച് അനുവദിച്ച സമയത്തിനുള്ളില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത് നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് ഉത്തരവില്‍ പറയുന്നു.
(പി.ആര്‍.കെ നമ്പര്‍ 2618/2020)

 

date