ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഇന്ന് (22) തുടങ്ങും. ഒന്ന്, 15 വാര്‍ഡുകളിലേത് ഇന്ന് (22)പാറയ്ക്കല്‍ മുരുകന്‍കുന്ന് അങ്കണവാടിയിലും ഒമ്പതാം വാര്‍ഡിലേത് 23ന് മാരൂര്‍ ഗവണ്‍മെന്റ് എച്ച്.എസിലും എട്ടാം വാര്‍ഡിലേത് 24ന് വട്ടാറ അങ്കണവാടിയിലും, 11,12 വാര്‍ഡുകളിലേത് 25ന് കുന്നിട യുപിഎസിലും, 10-ാം വാര്‍ഡിലേത് 26ന് സാംസ്‌കാരിക നിലയത്തിലും, ഏഴാം വാര്‍ഡിലേത് 27ന് സി.എസ്.ഐ പാരിഷ് ഹാളിലും, മൂന്ന്, നാല് വാര്‍ഡുകളിലേത് 28ന് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും, 13,14 വാര്‍ഡുകളിലേത് 29ന് ഇളമണ്ണൂര്‍ എച്ച്.എസിലും അഞ്ച്, ആറ് വാര്‍ഡുകളിലേത് 30ന് മാവിള അങ്കണവാടിയിലും രണ്ടാം വാര്‍ഡിലേത് 31ന് മരുതിമൂട് അങ്കണവാടിയിലും നടക്കും. രാവിലെ 10 മുതലാണ് പുതുക്കല്‍ ആരംഭിക്കുക.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഈ മാസം 23,24,25 തീയതികളി ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ ക്യാമ്പ് നടത്തും. ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകളുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
- Log in to post comments