Post Category
ട്രെയിനികളെ തെരഞ്ഞെടുക്കും
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന ചരിത്രരേഖകളുടെ ഇന്‍ഡക്‌സിംഗ്, ലേബലിംഗ് പദ്ധതിയ്ക്കായി റിക്കാര്‍ഡ് റൂം ട്രെയിനികളെ തെരഞ്ഞെടുക്കും. ഇതിന് എം.എ ഹിസ്റ്ററി/എം.എ സാംസ്‌ക്കാരിക പൈതൃക പഠനം/മാനുസ്‌ക്രിപ്‌റ്റോളജി/പി.ജി. ഡിപ്ലോമ ഇന്‍ ആര്‍ക്കൈവല്‍ സ്റ്റഡീസ് യോഗ്യതയും മുന്‍പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 31. മേല്‍വിലാസം : സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം - 3, ഫോണ്‍ : 0471 - 2311547. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847007233.
പി.എന്‍.എക്‌സ്.1063/18
date
- Log in to post comments