Skip to main content

വനിത ഐ ടി ഐ;  ട്രേഡ് ഓപ്ഷന്‍ എട്ടുവരെ

സര്‍ക്കാര്‍ വനിത ഐ ടി ഐ യില്‍ ആഗസ്റ്റ് സെഷനിലേക്കുള്ള സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി നേരുത്തെ നല്‍കിയിരുന്ന ഒക്‌ടോബര്‍ 15 വരെ എന്നത് ഒക്‌ടോബര്‍ എട്ടുവരെയാക്കി. ട്രേഡ് ഓപ്ഷന്‍ നല്‍കാത്തവര്‍ക്ക് യൂസര്‍ ഐ ഡി യും പാസ്‌വേര്‍ഡും ഉപയോഗിച്ച്  https://itiadmission.kerala.gov.in, https://det.kerala.gov.in എന്നീ സെറ്റുകള്‍ മുഖേന ഓപ്ഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474-2793714 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2652/2020)

 

date