Skip to main content

ലാപ്‌ടോപ്പ് ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ അനുകൂല്യത്തിന് അര്‍ഹതയുള്ള ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളില്‍ ഒന്നാംവര്‍ഷ ബി ടെക്, എം ടെക്, ബി ആര്‍ക്ക്, എം സി എ, എം ബി എ, പോളിടെക്‌നിക്(കമ്പ്യൂട്ടര്‍ സയന്‍സ്), ബി എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്), എം എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്), എം എസ് സി(ഇലക്‌ട്രോണിക്‌സ്), എം ഫില്‍, പി എച്ച് ഡി, എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എച്ച് എം എസ്, ബി വി എസ് സി ആന്റ് ആനിമല്‍ ഹഡ്ബന്‍ഡറി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും ലാപ്‌ടോപ്പ് വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടി ഒരു മാസത്തിനകം അപേക്ഷ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് നല്‍കണം. വിശദ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിലും 0474-2794996 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2653/2020)

 

date