Skip to main content

ജലസംരക്ഷണ പ്രതിജ്ഞ ജലം ജീവനാണ്

ജലമില്ലെങ്കില്‍ ജീവനില്ല, ഭൂമിയില്ല, നമ്മളുമില്ല
ഈ പ്രാധാന്യം ഞാന്‍ മനസ്സിലാക്കുന്നു
നാല്പത്തിനാലു നദികളുടെ നാടായ കേരളം പോലും
കൊടിയ വരള്‍ച്ചയിലേക്കു നീങ്ങുന്നു.
ജലത്തിനായി ഒരുക്കപ്പെട്ടിരിക്കുന്ന പ്രകൃതിക്കു
നാശം വരുത്തിവയ്ക്കുന്ന മനുഷ്യ ഇടപെടലുകളാണ്
ഈ സ്ഥിതിവിശേഷത്തിനു കാരണം എന്നത് ഞാന്‍ ഉള്‍ക്കൊള്ളുന്നു
പ്രകൃതി  ജലത്തിനായി ഒരുങ്ങുന്നതു പോലെ
ജലസംരക്ഷണത്തിനായി ഞങ്ങളും ഒരുങ്ങുന്നതാണ്.
ജലത്തിന്റെ ഉപയോഗത്തില്‍ ഞാന്‍ 
മിതത്വം പുലര്‍ത്തുന്നതും
ജലസ്രോതസ്സുകളുടെ പരിപാലനത്തിലും പരിപോഷണത്തിലും
സൂക്ഷ്മത പുലര്‍ത്തുന്നതുമാണ്.
ഒരു വിധത്തിലും ജലാശയങ്ങളെ മലിനപ്പെടുത്താത്ത 
ജലസംസ്‌കാരം പിന്തുടരുന്നതിനായി
സ്വന്തനിലയിലും
ഒത്തൊരുമിച്ചും
പരിശ്രമിക്കുന്നതാണെന്നും
ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
പി.എന്‍.എക്‌സ്.1078/18

 

date