ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ 70 ടി പി ഡി ഓക്സിജന്‍ പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ വികസനത്തിന്റെ ഭാഗമായി ചവറ കെ എം എം എല്ലില്‍ സ്ഥാപിച്ചിട്ടുള്ള 70 ടി പി ഡി ഓക്സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഒക്ടോബര്‍ 10 ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് അധ്യക്ഷനാകും.
70 ടി പി ഡി ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഓക്സിജന്‍ ലഭ്യതയില്‍ കെ എം എം എല്ലിന് സ്വയംപര്യാപ്തത കൈവരിക്കാനാകും. അതിനോടൊപ്പം ഉണ്ടാകുന്ന ദ്രവീകൃത ഓക്സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഓക്സിജന്‍ ദൗര്‍ലഭ്യത കുറയ്ക്കുന്നതിനും ഇത് സഹായകരമാകും.
എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്, കെ സോമപ്രസാദ്, എം എല്‍ എ മാരായ ആര് രാമചന്ദ്രന്, വി ഡി സതീശന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍ ബിന്ദു കൃഷ്ണകുമാര്‍, കെ എം എം എല്‍ മാനേജിംഗ് ഡയറക്ടര്‍ ജെ ചന്ദ്രബോസ്, ചെയര്മാന് ഡോ. കെ ഇളങ്കോവന്, വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശാലിനി, കെ എം എം എല്‍ ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍, ബോര്‍ഡ് അംഗം പി രാജേന്ദ്രന്, തൊഴിലാളി നേതാക്കളായ എന്‍ പത്മലോചനന്, ഷിബു ബേബിജോണ്‍, കമ്പനിയിലെ അംഗീകൃത ട്രേഡ് യൂണിയന് ജനറല്‍ സെക്രട്ടറിമാര്‍, ഓഫീസേഴ്സ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍ 2666/2020)
- Log in to post comments