Skip to main content

വെബിനാര്‍ സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റ്, കല്ലമ്പലം കെ ടി സി ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വെബിനാര്‍ സംഘടിപ്പിച്ചു. വനവത്കരണ വിഭാഗം ദക്ഷിണ മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഫോറസ്ട്രി കോളജ് വന്യജീവി ശാസ്ത്ര വിഭാഗം മേധാവി ഡോ പി ഒ നമീര്‍ മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ് ദിനേശ്, പ്രിന്‍സിപ്പല്‍ ഡോ  ഫിറോഷ് എം ബഷീര്‍, റംസാന ഷഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2673/2020)

 

date