Post Category
വാട്‌സ് ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാം
സര്‍ക്കാര്‍ സ്ഥാപനമായ കായംകുളം സപ്ലൈകോയുടെ ഗ്യാസ് ഏജന്‍സിയില്‍ വാട്‌സ് ആപ്പ് വഴിയും ഇനി ഗ്യാസ് ബുക്ക് ചെയ്യാം. ഭാരത് പെട്രോളിയം സ്മാര്‍ട്ട് ലൈന്‍ വാട്‌സ് ആപ്പ് നമ്പരായ 1800224344 ലേക്ക് Hi എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത ശേഷം 1 എന്ന് ചേര്‍ത്ത് അയയ്ക്കുക മാത്രം, സിലിണ്ടര്‍ ബുക്ക് ചെയ്യാം.
ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറ, വവ്വാക്കാവ്, പ്രയാര്‍, ക്ലാപ്പന, കുലശേഖരപുരം, കൊച്ചുമുറി, ഞക്കനാല്‍, തഴവ എന്നീ പ്രദേശങ്ങളിലുള്ള സപ്ലൈകോ ഗ്യാസ് എജന്‍സിയുടെ ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്. കൂടാതെ സിലിണ്ടറിന്റെ വില, റീഫില്‍ വിതരണത്തിന്റെ സ്ഥിതി എന്നിവയും അറിയാം. സിലിണ്ടറിന്റെ വില ഓണ്‍ലൈനായി അടയ്ക്കാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ 0479-2447054 നമ്പരില്‍.
(പി.ആര്‍.കെ നമ്പര്‍ 2674/2020)
date
- Log in to post comments