Skip to main content

കോവിഡ് 845, രോഗമുക്തി 485

ജില്ലയില്‍ ഇന്നലെ(ഒക്‌ടോബര്‍ 06) 845 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 485 പേര്‍ രോഗമുക്തരായി. ഒക്‌ടോബര്‍ നാലിന് 400 പേര്‍ രോഗമുക്തരായതാണ് ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്.
 കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, ശക്തികുളങ്ങര, പള്ളിത്തോട്ടം, ഇരവിപുരം, തിരുമുല്ലാവാരം, മരുത്തടി ഭാഗങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. മുനിസിപ്പലിറ്റികളില്‍ കുരുനാഗപ്പള്ളിയിലും പുനലൂരിലും.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നീണ്ടകര, തൃക്കരുവ, ആലപ്പാട്, അഞ്ചല്‍, ശൂരനാട്, വിളക്കുടി, കടയ്ക്കല്‍, കരീപ്ര, തഴവ, ശാസ്താംകോട്ട, വെളിനല്ലൂര്‍, പനയം, കരവാളൂര്‍, കുളത്തൂപ്പുഴ, നെടുമ്പന എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വിദേശത്ത് നിന്നുമെത്തിയ അഞ്ചു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 833 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 164 പേര്‍ക്കാണ് രോഗബാധ. കാവനാട്-22, ശക്തികുളങ്ങര-17, പള്ളിത്തോട്ടം-14, ഇരവിപുരം-11, തിരുമുല്ലാവാരം, മരുത്തടി ഭാഗങ്ങളില്‍ ഏഴുവീതവും കിളികൊല്ലൂര്‍-6, ആശ്രാമം, കടപ്പാക്കട, താമരക്കുളം, തെക്കേ നഗര്‍, പള്ളിമുക്ക്, വാടി എന്നിവിടങ്ങളില്‍ അഞ്ചുവീതവും തൃക്കടവൂര്‍-4, കന്നിമേല്‍ ചേരി, തങ്കശ്ശേരി, തട്ടാമല, വടക്കേവിള ഭാഗങ്ങളില്‍ മൂന്നുവീതവും രോഗബാധിതരാണുള്ളത്.
മുനിസിപ്പാലിറ്റി പരിധിയില്‍ കരുനാഗപ്പള്ളി-78, പുനലൂര്‍-14, പരവൂര്‍-5, കൊട്ടാരക്കര-3 എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നീണ്ടകര-84, തൃക്കരുവ-62, ആലപ്പാട്-54, അഞ്ചല്‍-28, ശൂരനാട്-24, വിളക്കുടി-17, കടയ്ക്കല്‍, കരീപ്ര എന്നിവിടങ്ങളില്‍ 14 വീതവും തഴവ-13, ശാസ്താംകോട്ട-11, വെളിനല്ലൂര്‍, പനയം, കരവാളൂര്‍ എന്നിവിടങ്ങളില്‍ 10 വീതവും കുളത്തൂപ്പുഴ, നെടുമ്പന ഭാഗങ്ങളില്‍ ഒന്‍പത് വീതവും കുമ്മിള്‍, കൊറ്റങ്കര, മയ്യനാട്, വെളിയം, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ എട്ടു വീതവും തൃക്കോവില്‍വട്ടം, പട്ടാഴി, പേരയം, പടിഞ്ഞാറേ കല്ലട ഭാഗങ്ങളില്‍ ഏഴു വീതവും ചവറ, ചിറക്കര, മണ്‍ട്രോതുരുത്ത് എന്നിവിടങ്ങളില്‍ ആറു വീതവും അലയമണ്‍, എഴുകോണ്‍, പൂയപ്പള്ളി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ അഞ്ചു വീതവും കുലശേഖരപുരം തേവലക്കര, പോരുവഴി, മൈലം എന്നിവിടങ്ങളില്‍ നാലുവീതവും ആദിച്ചനല്ലൂര്‍, ഇട്ടിവ, ഉമ്മന്നൂര്‍, കുന്നത്തൂര്‍, തൊടിയൂര്‍, പത്തനാപുരം, വെട്ടിക്കവല എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗബാധിതരുണ്ട്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ്.
കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍(63), കടപ്പാക്കട സ്വദേശിനി സുബൈദ(52), ചവറ സ്വദേശിനി പ്രഭാവതിയമ്മ(73), മുഖത്തല സ്വദേശി ശ്രീകുമാര്‍(52), പട്ടത്താനം സ്വദേശി ചാള്‍സ്(80)  എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2679/2020)

 

date