Skip to main content

കോവിഡ് ചികിത്സാ സൗകര്യമൊരുക്കല്‍: പരിശോധന നടത്തി

സ്വകാര്യ ആശുപത്രികളിലും സഹകരണ  ആശുപത്രികളിലും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സാ തേടിയെത്തി കോവിഡ് പോസിറ്റീവ് ആവുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സ നല്‍കാന്‍ ഐ സി യു ബെഡ്, വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ വിവിധ ആശുപത്രികളില്‍ പരിശോധന നടന്നു.  
എ ഡി എം പി.ആര്‍.ഗോപാലകൃഷണന്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാരായ ഡോ ആര്‍ സന്ധ്യ, ഡോ ശശി, കൊല്ലം തഹസീല്‍ദാര്‍ എസ് ശശിധരന്‍പിള്ള, പോലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2681/2020)

 

date