Skip to main content

നൂതന പദ്ധതികള്‍ക്ക് അംഗീകാരം

ജനകീയാസൂത്രണത്തിന്റെ ഭാഗമായി  തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച നൂതന പദ്ധതികള്‍ക്ക് ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ആസൂത്രണ വകുപ്പിന്റെ ഇന്നോവേറ്റീവ് സമിതി യോഗം അംഗീകാരം നല്‍കി.
ജില്ലാ പഞ്ചായത്തിന്റെ ഓപ്പണ്‍ ജിംനേഷ്യം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ മണ്ണില്ലാ കൃഷി, ശാസ്താംകോട്ടയുടെ ഗോരക്ഷ പദ്ധതി, ശാസ്താംകോട്ട, പത്തനാപുരം ബ്ലോക്കുകള്‍ സമര്‍പ്പിച്ച ഒരു കയ്യില്‍ പാലും മറുകയ്യില്‍ മുട്ടയും പദ്ധതി, പത്തനാപുരത്തിന്റെ വനഭൂമിയോട് ചേര്‍ന്ന കൃഷിഭൂമിയില്‍ വിളസംരക്ഷണം എന്നിവയാണ് അംഗീകാരം ലഭിച്ച പദ്ധതികള്‍.
ഭേദഗതികളും സര്‍ക്കാര്‍ അനുമതിയും ആവശ്യമുള്ള പദ്ധതികളില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.
ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി പി വിശ്വനാഥന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ വി ജയ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജു ബെന്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, മൃഗസംരക്ഷണ-ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍,  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2682/2020)

date