Skip to main content

വഖ്ഫ് സ്ഥാപനങ്ങളുടെ കീഴിലുള്ള സ്‌കൂളുകളുടെ വിവരം വഖ്ഫ് ബോര്‍ഡില്‍ അറിയിക്കണം

    കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വഖ്ഫ് സ്ഥാപനങ്ങളുടെ കീഴില്‍ നടത്തപ്പെടുന്ന എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ അറിയിക്കണം. പേരും വിലാസവും ഫോണ്‍ നമ്പറും ഇ-മെയില്‍ ഐ.ഡി യും സഹിതം എയ്ഡഡ് ആണോ അണ്‍ എയ്ഡഡ് ആണോ എന്നിവയുള്‍പ്പെടെ ഡിവിഷണല്‍ ഓഫീസര്‍,  കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, ആര്‍ട്ട്‌ലീ കംഫര്‍ട്ട്, നളന്ദ റോഡ്, പി.എം.ജി, തിരുവനന്തപുരം 695033 എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച് 31 നകം ലഭിക്കത്തക്കവിധം അയക്കണമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1086/18

date