Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

വിവിധ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 നും 36 നും ഇടയില്‍ പ്രായമുളള (എസ്.സി/എസ് റ്റി, ഒ ബി സി നിയമാനുസൃത വയസിളവ്) അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്ററ് എക്‌സ്‌ചേഞ്ചും പരവൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കും.  ഉദ്യോഗാര്‍ഥികള്‍ക്ക് അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കാം.  പരവൂര്‍, പുനലൂര്‍, കടയ്ക്കല്‍, കൊട്ടാരക്കര എക്‌സ്‌ചേഞ്ചുകളുടെ പരിധിയിലുളളവര്‍ക്ക് പരവൂര്‍ കേന്ദ്രമാക്കിയും കൊല്ലം, കുണ്ടറ, കരുനാഗപ്പളളി, കുന്നത്തൂര്‍             എക്‌സ്‌ചേഞ്ചുകളുടെ പരിധിയിലുളളവര്‍ക്ക് കൊല്ലം കേന്ദ്രമാക്കിയുമാണ് പരിശീലനം.  അപേക്ഷാ ഫോം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭിക്കും. അവസാന തീയതി ഒക്‌ടോബര്‍ 13. വിശദ വിവരങ്ങള്‍ 0474-2746789(കൊല്ലം), 9400965959, 0474-2575060(പരവൂര്‍) എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2686/2020)
 

date