ജല ജീവന്‍ മിഷന്‍: സംസ്ഥാന-ജില്ലാതല ഉദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 08)
2024 ഓടെ 49.65 ലക്ഷം വീടുകളില്‍ കുടിവെള്ള കണക്ഷന്‍ എത്തിക്കാനായി സര്‍ക്കാര്‍ നടപ്പിലാക്കിയ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 08) ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 8) ഉച്ചകഴിഞ്ഞ് 3.30ന് നെടുവത്തൂര്‍ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ വനം വകുപ്പ് മന്ത്രി കെ രാജവും പെരിനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും നിര്‍വഹിക്കും.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 16.48 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കാനായി 4343.89 കോടിയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 2020-2021 പദ്ധതി പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജലജീവന്‍ പദ്ധതി വഴി കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് മാത്രമാണ് രേഖയായി ഗുണഭോക്താക്കള്‍ നല്‍കേണ്ടത്.
മിഷന്‍ വഴിയുള്ള കണക്ഷന്‍ നടപടികള്‍ വേഗത്തിലും ലളിതവുമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനും രൂപംനല്‍കി. ആപ്പ് വഴിയാണ് കണക്ഷന്‍ സംബന്ധിച്ച നടപടികള്‍ നടക്കുന്നത്. പഞ്ചായത്ത് തലത്തിലുള്ള ആകെ പദ്ധതി ചെലവിന്റെ 10 ശതമാനമാണ് ഗുണഭോക്തൃ വിഹിതമായി സമാഹരിക്കേണ്ടി വരുന്നത്. ആദ്യം ഗുണഭോക്തൃവിഹിതം അടക്കുന്നവര്‍ക്ക് ആദ്യം കണക്ഷന്‍ ലഭിക്കും. എ പി എല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും കുറഞ്ഞ തുക ഗുണഭോക്തൃ വിഹിതമായി അടച്ച് കണക്ഷന്‍ നേടാം എന്നതാണ് ജലജീവന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
(പി.ആര്‍.കെ നമ്പര്‍ 2691/2020)
- Log in to post comments