Skip to main content

മണ്‍ട്രോതുരുത്ത് വില്ലേജ് ടൂറിസം പദ്ധതി; നിര്‍മാണോദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 08)

മണ്‍ട്രോതുരുത്ത് വില്ലേജ് ടൂറിസം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 08) രാവിലെ 10.30 ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിനോദസഞ്ചാര വകുപ്പ് വഴി അനുവദിച്ച  മൂന്നു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം. പൂര്‍ണമായും കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് മണ്‍ട്രോതുരുത്ത് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍  കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനാകും
എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ജൂലിയറ്റ് നെല്‍സണ്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍,  മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, വൈസ് പ്രസിഡന്റ് മഞ്ജു സുനിധരന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി ശശിധരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി ലാല്‍, അനുപമ, ഡി ടി പി സി സെക്രട്ടറി സന്തോഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കമലമ്മ,  മണ്‍ട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി  എഫ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2694/2020)

date