ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഇന്ന് തുടങ്ങും.
ഒന്നാം വാര്‍ഡിലേത് ഇന്ന് (23) ചെറുകുളഞ്ഞി മൃഗാശുപത്രി കെട്ടിടത്തിലും രണ്ടാം വാര്‍ഡിലേത് ഏപ്രില്‍ 12ന് കരിമ്പനാംകുഴി മര്‍ത്തോമ പള്ളി ഓഡിറ്റോറിയത്തിലും മൂന്നാം വാര്‍ഡിലേത് ഏപ്രില്‍ ഒമ്പതിന് വലിയകുളം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലും നാലാം വാര്‍ഡിലേത് ഏപ്രില്‍ ഏഴിനും അഞ്ചാം വാര്‍ഡിലേത് ഈ മാസം 28നും വടശേരിക്കര കമ്മ്യൂണിറ്റി ഹാളിലും ആറാം വാര്‍ഡിലേത് ഏപ്രില്‍ രണ്ടിന് പേഴുംപാറ ഡിപിഎംയുപി സ്‌കൂളിലും ഏഴാം വാര്‍ഡിലേത് ഈ മാസം 26നും എട്ടാം വാര്‍ഡിലേത് ഏപ്രില്‍ 11നും അരീക്കക്കാവ് എന്‍എസ്എസ് കരയോഗമന്ദിരത്തിലും ഒമ്പതാം വാര്‍ഡിലേത് ഈ മാസം 31ന് മുക്കുഴി ബാലവാടിയിലും 10-ാം വാര്‍ഡിലേത് ഏപ്രില്‍ 10ന് തലച്ചിറ എസ്എന്‍ഡിപി ഓഡിറ്റോറിയത്തിലും 11-ാം വാര്‍ഡിലേത് ഏപ്രില്‍ അഞ്ചിന് തെക്കുംമല 42-ാം നമ്പര്‍ അങ്കണവാടിയിലും 12-ാം വാര്‍ഡിലേത് ഏപ്രില്‍ ആറിന് വടശേരിക്കര കമ്മ്യൂണിറ്റി ഹാളിലും 13-ാം വാര്‍ഡിലേത് ഏപ്രില്‍ 13ന് ചെങ്ങറമുക്ക് എം.റ്റി.എല്‍.പി സ്‌കൂളിലും 14-ാം വാര്‍ഡിലേത് ഏപ്രില്‍ മൂന്നിന് കുമ്പളാംപൊയ്ക വൈഎംസിഎയിലും 15-ാം വാര്‍ഡിലേത് ഏപ്രില്‍ നാലിന് ഇടക്കുളം എന്‍എസ്എസ് കരയോഗ മന്ദിരത്തിലും നടക്കും.
- Log in to post comments