Skip to main content

തേജസ്വിനി ഫെസ്റ്റിന് നാളെ തുടക്കം

     ഇന്‍ഫര്‍മേഷന്‍ ആന്റ്  പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോടിന്റെ തനതു കലകളുടെ  അവതരണം -തേജസ്വിനി ഫെസ്റ്റ്-2018 എന്ന പേരില്‍ സംഘടിപ്പിക്കുന്നു. ഈ മാസം 24, 25 തീയതികളില്‍ നടക്കുന്ന പരിപാടിയില്‍ ഭാഷാ സെമിനാര്‍, ആദരണം, വിവിധകലകളുടെ അവതരണം, കവി സമ്മേളനം എന്നിവ  നടക്കും. നാളെ (24) രാവിലെ 10 മണിക്ക് എഎല്‍പി എസ് കൂടല്‍മേര്‍ക്കള സുബ്ബയ്യകട്ട ഗ്രൗണ്ടില്‍ പരിപാടിക്ക് തുടക്കമാകും. ബാലസാന്തു, യക്ഷഗാനം, ദുഡിഗുണിത, മയലുഗുണിത, കന്യാപ്, നാടന്‍പാട്ട്, കോല്‍ക്കളി, ദഫ്, കൈമുട്ടികളി എന്നീ പരിപാടികള്‍ അരങ്ങേറും. വിവിധ ഭാഷാ കവിയരങ്ങും  ആദരണവും തുടര്‍ന്ന് നടക്കും. 25 ന് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍  ചരടുകുത്തി കോല്‍ക്കളി ഉള്‍പ്പെടെയുളള കലാപരിപാടികള്‍ നടക്കും.
 

date