Post Category
വഖഫ് സ്ഥാപനങ്ങളുടെ കീഴിലുള്ള സ്കൂളുകളുടെ വിവരം അറിയിക്കണം
സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ കീഴില്‍ നടത്തപ്പെടുന്ന എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വഖഫ് ബോര്‍ഡില്‍ അറിയിക്കണം. പേരും വിലാസവും ഫോണ്‍ നമ്പറും ഇ-മെയില്‍ ഐ.ഡി യും സഹിതം എയ്ഡഡ് ആണോ അണ് എയ്ഡഡ് ആണോ എന്നിവയുള്‍പ്പെടെ ഡിവിഷണല്‍ ഓഫീസര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, ആര്ട്ട്ലീ കംഫര്‍ട്ട്, നളന്ദ റോഡ്, പി.എം.ജി, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ഈ മാസം 31 നകം ലഭ്യമാക്കണമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments