Skip to main content

ബജറ്റ് അവതരിപ്പിച്ചു

വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ ബജറ്റ് പ്രസിഡന്റ് മണിയാ ര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ വൈസ്പ്രസിഡന്റ് സ്വപ്ന സൂസന്‍ ജേക്കബ് അവതരിപ്പിച്ചു. 18.95 കോടി രൂപ വരവും 18.26 കോടി രൂപ ചെലവും 69.42 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 84.50 ലക്ഷം രൂപ, ലൈഫ് പദ്ധതിക്ക് 51.17 ലക്ഷം, കുടിവെള്ളത്തിന് 32.40 ലക്ഷം, റോഡ് വികസനത്തിന് 03.04 കോടി രൂപ, സ്റ്റേഡിയം നവീകരണത്തിന് അഞ്ച് ലക്ഷം, ഉത്പാദന മേഖലയില്‍ 69 ലക്ഷം, മൃഗസംരക്ഷണത്തിന് 16.50 ലക്ഷം, മുട്ടക്കോഴി വളര്‍ത്തലിന് 13 ലക്ഷം, ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിക്ക് 12.87 ലക്ഷം, സേവന മേഖലയ്ക്ക് 4.59 കോടി, എസ്   എസ്എയ്ക്ക് അഞ്ച് ലക്ഷം, സാന്ത്വന പരിചരണത്തിന് 10 ലക്ഷം, വയോജന ക്ഷേമത്തിന് ആറ് ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 ലക്ഷം, ശിശുക്ഷേമ പദ്ധതികള്‍ക്ക് 24 ലക്ഷം, നായ്ക്കളുടെ വന്ധ്യംകരണത്തിന് രണ്ട് ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്. 
                                    

date