നവകേരള നിധി രൂപീകരിച്ച് ഉത്തരവായി
സര്‍ക്കാരിന്റെ വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി 'നവകേരള നിധി' രൂപവത്കരിച്ച് ഉത്തരവായി. മിഷനുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ ഫണ്ട് അപര്യാപ്തമായതിനാലും കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നതിനും ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് പൊതുഫണ്ട് രൂപീകരിക്കുന്നത്.
സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ഉദാരമായി സംഭാവനകള്‍/സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ ഫണ്ട് സമാഹരണം ലക്ഷ്യമിടുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനായി എല്ലാ വിഭാഗം ജനങ്ങളേയും സഹകരിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. ഫണ്ടിന്റെ നിയന്ത്രണം പൂര്‍ണമായും ധനവകുപ്പില്‍ നിക്ഷിപ്തമായിരിക്കും. ഫണ്ടിന്റെ മേല്‍നോട്ടത്തിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി ഒരു സ്ഥിരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടായിരിക്കും.
പി.എന്‍.എക്‌സ്.1099/18
- Log in to post comments