Skip to main content

സൗജന്യ ടൂള്‍കിറ്റ് വിതരണം

    കേന്ദ്രകരകൗശല വികസന കമ്മീഷന്‍ ഓഫീസിന്റെ ധനസഹായത്തോടുകൂടി കേരളത്തിലെ കരകൗശല മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ മുഖേന സൗജന്യമായി ടൂള്‍ കിറ്റ് വിതരണം ചെയ്യും.  മരാധിഷ്ഠിതം, മെറ്റല്‍, സ്ട്രാപിക്ചര്‍ തുടങ്ങിയ ക്രാഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരും കേന്ദ്രകരകൗശല വികസന കമ്മീഷണര്‍ ഓഫീസ് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് (പഹ് ചാന്‍ കാര്‍ഡ്) കൈവശമുളള അര്‍ഹരായ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 18നും 60നു മധ്യേ.  കേന്ദ്ര, കേരള സര്‍ക്കാരിന്റെ കരകൗശല അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രായപരിധിയില്ല.  അപേക്ഷാഫോറങ്ങള്‍ കോര്‍പ്പറേഷന്റെ കീഴിലുളള കൈരളി എംപോറിയങ്ങളില്‍ നിന്നും, തിരുവനന്തപുരത്തെ ഹെഡ്ഓഫീസില്‍ നിന്നും കൂടാതെ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും ഡി.സി (എച്ച്)ന്റെ തിരുവനന്തപുരം, തൃശൂര്‍ മേഖലാ ഓഫീസുകളിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 16.
പി.എന്‍.എക്‌സ്.1100/18

date