അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ്
സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുളള അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് ആന്റ് ഡെവലപ്മെന്റ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി ഗ്രേഡ് എങ്കിലും ഉളളതും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരുമായവര്ക്ക് അപേക്ഷിക്കാം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്സ്, ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 20-ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2422256.
ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന് ഡ്രൈവര്‍ തസ്തികയില്‍ ഓപ്പണ്‍-അഞ്ച്, ഇറ്റിബി-ഒന്ന്, എസ്.സി-ഒന്ന്, മുസ്ലീം-ഒന്ന്, എല്‍.സി/ആംഗ്ലോ ഇന്‍ഡ്യന്‍-ഒന്ന്, ഒ.ബി.സി-ഒന്ന് വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത എഴുത്തും, വായനയും അറിഞ്ഞിരിക്കണം, കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സ് 2010 നു കീഴില്‍ നല്കിയിട്ടുളള ഫസ്റ്റ് ക്ലാസ് എഞ്ചിന് ഡ്രൈവര്‍ ലൈസന്‍സ് (സ്ത്രീകളും, ഭിന്നശേഷിക്കാരും അര്‍ഹരല്ല). വയസ് 2020 ജനുവരി ഒന്നിന് 18-37 വയസ് കവിയാന്‍ പാടുളളതല്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 732 (ദിവസവേതനം) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 23-ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് കോഴ്സ്
കൊച്ചി: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോണ്‍ എസ്.സി എസ്.ടി എന്ന സ്ഥാപനം നടത്തുന്ന 2020-21 വര്‍ഷത്തെ സ്റ്റെനോഗ്രാഫി ആന്റ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂര്‍/ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും പ്ലസ് ടു യോഗ്യതയുമുളള 18 നും 30 നും മധ്യേ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളായിരിക്കണം. കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ്/ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവര്‍, ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പരിശീലനം നല്കി കെജടിഇ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതോടൊപ്പം ഡാറ്റ എന്‍ട്രി ടെസ്റ്റിലും പ്രത്യേക പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ നിയമാനുസൃത സ്റ്റൈപ്പന്റും പഠനോപകരണങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-3212944 നമ്പരില്‍ ബന്ധപ്പെടാം. താത്പര്യമുളളവര്‍ ഒക്ടോബര്‍ 20-നകം ബയോഡാറ്റ, ഫോണ്‍ നമ്പര്‍ (വാട്സ്ആപ്പ് നമ്പര്‍ ഉള്‍പ്പെടെ) സഹിതം cgcekm.emp.lbr@kerala.gov.in വിലാസത്തില്‍ ഇ-മെയില്‍ മുഖേന അറിയിക്കണം. കോവിഡ് 19 പശ്ചാത്തലത്തില്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിക്കുന്നത് വരെ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.
201920 ലെ സംസ്ഥാന ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍
പ്രദര്‍ശനങ്ങള്‍ക്കും പുരസ്ക്കാരങ്ങള്ക്കുമുള്ള
അപേക്ഷാ തിയതി നീട്ടി
കേരള ലളിതകലാ അക്കാദമിയുടെ 2019-20ലെ സംസ്ഥാന വാര്‍ഷിക ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ക്കും പുരസ്ക്കാരങ്ങള്‍ക്കും അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി 2020 ഒക്ടോബര്‍ 19 വരെ നീട്ടിയിരിയ്ക്കുന്നു. അപേക്ഷകള്‍ 'സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20' എന്ന മേല്‍വിലാസത്തിലാണ് അയയ്ക്കേണ്ടത്.
- Log in to post comments