Skip to main content

അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

പുനലൂര്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് നിയമ വകുപ്പ് പാനല്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസ് ഉള്ളവരും 60 വയസില്‍ കൂടാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. മേല്‍വിലാസം, ജനനതീയതി, ജാതി/മതം, യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റ സഹിതം അപേക്ഷ ഒക്‌ടോബര്‍ 15 നകം കലക്‌ട്രേറ്റില്‍ നല്‍കണം. ഫോണ്‍: 0474-2793473.
(പി.ആര്‍.കെ നമ്പര്‍ 2697/2020)

 

date