ജില്ലയിലെ 54 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്
കൊല്ലം ജില്ലയിലെ 49 ഗ്രാമപഞ്ചായത്തുകളും കോര്‍പ്പറേഷന്‍ ഉള്‍പ്പടെ അഞ്ച് നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തില്‍ ശുചിത്വ പദവിക്ക് അര്‍ഹത നേടി. ജില്ലയിലെ ഓച്ചിറ, ചവറ, മുഖത്തല, വെട്ടിക്കവല എന്നീ ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ശുചിത്വ പദവിക്ക് അര്‍ഹത നേടി. ഈ ബ്ലോക്കുകളും ശുചിത്വ ബ്ലോക്കുകള്‍ എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. 45 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവി കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷനുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷനും ശുചിത്വ മിഷനും നടത്തിയ പ്രവര്‍ത്തനം ജില്ലയില്‍ 54 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവിക്ക് അര്‍ഹത നേടാന്‍ സഹായകമായി.
സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ശുചിത്വ കേരളം പദ്ധതി പ്രകാരം കേരളത്തിലെ 500 ഗ്രാമപഞ്ചായത്തുകളും 50 നഗരസഭകളും നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ശുചിത്വ പദവി നേടുക എന്നതായിരുന്നു ലക്ഷ്യം. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുക, അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന വഴി ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് കൈമാറുക, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതും തടയുക, ഉപയോഗ യോഗ്യമായ പൊതു ശൗചാലയങ്ങള്‍, അജൈവമാലിന്യ സംഭരണ കേന്ദ്രങ്ങളുടെ ലഭ്യത, മാലിന്യം വലിച്ചെറിയല്‍ കത്തിക്കല്‍ എന്നിവയ്‌ക്കെതിരെയുളള നിയമ നടപടികള്‍, ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുക, തുടങ്ങിയ ഘടകങ്ങളാണ് ശുചിത്വ പദവി മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍.
ആദ്യഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മേല്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വയം വിലയിരുത്തല്‍ നടത്തി ശുചിത്വ പദവി പ്രഖ്യാപനം നടത്താം. ഇങ്ങനെ പ്രഖ്യാപനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ ശുചിത്വ അവലോകന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിയമിച്ച വിദഗ്ധ സംഘം പരിശോധന നടത്തി സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് ശുചിത്വ പദവി ഔദ്യോഗിക പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തിട്ടുളളത്.
ജില്ലാ കലക്ടര്‍ക്ക് പുറമേ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, റീജിയണ്‍ ജോയിന്റ് ഡയറക്ടര്‍(നഗരകാര്യം), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗാം മാനേജര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ശുചിത്വ പദവി പ്രഖ്യാപനത്തില്‍ ഏകോപനം നടത്തുന്നത്.
ശുചിത്വ പദവി ഏകോപന സമിതി ചെയര്‍മാന്റെ നിര്‍ദേശാനുസരണമാണ് ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട ശാസ്താംകോട്ട, ശൂരനാട് സൗത്ത്, കുന്നത്തൂര്‍, മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, പോരുവഴി, കുളത്തൂപ്പുഴ, തെ•ല, ആര്യങ്കാവ്, പെരിനാട്, തൃക്കരുവ, മണ്‍ട്രോതുരുത്ത്, നെടുവത്തൂര്‍, വെളിയം, പൂതക്കുളം, ചിറക്കര, ചാത്തന്നൂര്‍, കുളക്കട, വെട്ടിക്കവല, മേലില, ഉമ്മന്നൂര്‍, ഇട്ടിവ, കടക്കല്‍, കുമ്മിള്‍, നിലമേല്‍, വെളിനല്ലൂര്‍, തലവൂര്‍, പട്ടാഴി, ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തൊടിയൂര്‍, ആലപ്പാട്, തഴവ, തെക്കുംഭാഗം, ചവറ, നീണ്ടകര, പ•ന, തേവലക്കര, കൊറ്റംങ്കര, തൃക്കോവില്‍വട്ടം, നെടുമ്പന, ഇളബള്ളൂര്‍, മയ്യനാട്, പട്ടാഴി വടക്കേക്കര, പവിത്രേശ്വരം, മൈലം, കിഴക്കേകല്ലട, പേരയം എന്നീ ഗ്രാമപഞ്ചായത്തുകളും, പുനലൂര്‍ കൊട്ടാരക്കര, പരവൂര്‍, കരുനാഗപ്പള്ളി നഗരസഭകളും കൊല്ലം കോര്‍പ്പറേഷനുമാണ് 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി ഒക്‌ടോബര്‍ 10ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് യോഗ്യത നേടിയത്. അന്നേ ദിവസം ശുചിത്വ പദവി നേടിയ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന ചടങ്ങില്‍ ശുചിത്വ പദവി കൈവരിച്ചതിന്റെ മൊമെന്റോയും സര്‍ട്ടിഫിക്കേറ്റും നല്‍കും. ശുചിത്വ പദവി പ്രഖ്യാപനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി നൂറ് ശതമാനം പ്രവര്‍ത്തനം കൈവരിച്ച് ഖരമാലിന്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദവി കൈവരിക്കുകയും ശുചിത്വ പദവിക്ക് അര്‍ഹരാകാത്ത ജില്ലയിലെ ബാക്കിയുളള 19 ഗ്രാമപഞ്ചായത്തുകളെയും ശുചിത്വ പദവിയിലേക്കെത്തിക്കുകയുമാണ് ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്.
(പി.ആര്‍.കെ നമ്പര്‍ 2700/2020)
- Log in to post comments