ഡോക്‌ടേഴ്‌സ് ലൈവ് പ്രോഗ്രാം
വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഐ സി ഡി എസ് സെല്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെയും ഭാഗമായി ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് റേഡിയോ ബെന്‍സിഗറിലൂടെ ഡോക്‌ടേഴ് ലൈവ് പ്രോഗ്രാം നടത്തും. കോവിഡ് കാലത്തെ കുട്ടികളിലെ മാനസിക ആരോഗ്യവും ആത്മഹത്യാപ്രവണതയും എന്നതാണ് വിഷയം. കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ മാതാപിതാക്കളുടെ ഇടപെടല്‍ എങ്ങനെ ആകണം എന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ സമചിത്തതയോടെ എങ്ങനെ മുന്നോട്ട് പോകാം എന്നും ഡോ അനില്‍കുമാര്‍ സംസാരിക്കും. ഇതോടൊപ്പം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കുട്ടികളിലെ മാനസിക ആരോഗ്യത്തെക്കുറിച്ച് ശ്രോതാക്കള്‍ക്ക് സന്ദേശം നല്‍കും. ഇന്ന് (ഒക്‌ടോബര്‍ 9) വൈകിട്ട് മൂന്ന് മുതല്‍ നാലുവരെ റേഡിയോ ബെന്‍സിഗറിലൂടെ ഡോ അനില്‍കുമാര്‍ ശ്രോതാക്കള്‍ക്ക് മറുപടി നല്‍കും. വിളിക്കേണ്ട നമ്പര്‍ 0474-2931111.
(പി.ആര്‍.കെ നമ്പര്‍ 2701/2020)
- Log in to post comments