സംരക്ഷിത കുടുംബ കൂട്ടായ്മ: താലൂക്കുതല പ്രവര്‍ത്തനം വിലയിരുത്തി
സംരക്ഷിത കുടുംബ കൂട്ടായ്മ(സി സി ജി) യുടെ പ്രവര്‍ത്തനം താലൂക്ക് അടിസ്ഥാനത്തില്‍ വിലയിരുത്തി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് കലക്ടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.
കോവിഡ് മുക്തമാക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സംരക്ഷിത കുടുംബ കൂട്ടായ്മയുടെ(സി സി ജി) മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ആരോഗ്യകരമായ മത്സരമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
കൊട്ടാരക്കരയില്‍ മാനസികാസ്വസ്ത്ഥത നേരിടുന്നവര്‍ക്കും മദ്യപാനാസക്തിയുള്ളവര്ക്കും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തന സജ്ജമായെന്ന് യോഗത്തില്‍ കലക്ടര്‍ അറിയിച്ചു.
നഗര പ്രദേശത്ത് ഓഫീസുകള്‍ കേന്ദ്രീകരിച്ചും റൂറല്‍ മേഖലയില്‍ വ്യാപാരികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എന്നിവരിലും കോവിഡ് രോഗബാധ കൂടുതലാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണനും റൂറല്‍ പൊലീസ് മേധാവി ഹരിശങ്കറും അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ക്വാഡുകളുടെ പരിശോധനകള്‍, ഗൃഹ സന്ദര്‍ശനങ്ങള്‍ എന്നിവയുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു.
ഹാര്‍ബറുകളിലും നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കണമെന്ന് കലക്ടര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്, ആര് ഡി ഒ ശിഖ സുരേന്ദ്രന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര് സന്ധ്യ, ഡോ ജെ മണികണ്ഠന്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2706/2020)
- Log in to post comments