Skip to main content

വോട്ടര്‍പട്ടിക പുതുക്കല്‍: എല്ലാ പോളിംഗ് സ്‌റ്റേഷനുകളും ഇന്ന് (നവംബര്‍11) പ്രവര്‍ത്തിക്കും

ലോക്‌സഭ/നിയമസഭ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളും ഇന്ന്(നവംബര്‍ 11) രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കും.

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും യോഗം അതത് പോളിംഗ് സ്‌റ്റേഷനുകളില്‍ നടക്കും. 2017 ഒക്ടോബര്‍ 31ന് പ്രസിദ്ധീകരിച്ച അഞ്ച് നിയോജകമണ്ഡലങ്ങളിലെയും സംക്ഷിപ്ത കരട് വോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.

പൊതുജനങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു. 

date