Post Category
ജില്ലാ പഞ്ചായത്ത് ഐഎസ്ഒ നിലവാരത്തിലേക്ക്: പ്രഖ്യാപനം 24 ന്
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഐഎസ്ഒ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഈ മാസം 24 ന് റവന്യുമന്ത്രി ഇ.ചന്ദ്രശേരന്‍ നിര്‍വഹിക്കും.രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ മുഖ്യാതിഥിയാകും.
date
- Log in to post comments