Skip to main content

ലോകജലദിനം ആഘോഷിച്ചു

    കേരള ജലവിഭവ വകുപ്പിന്റെ കാസര്‍കോട്   ചെറുകിട ജലസേചന വിഭാഗം ലോകജലദിനം വിവിധ പരിപാടികളോടെ  ആചരിച്ചു.  കാസര്‍കോട് മുനിസിപ്പല്‍  കോണ്‍ഫറന്‍സ് ഹാളില്‍   ഹരിതകേരളം മിഷന്റെ ഭാഗമായി  സംഘടിപ്പിച്ച ലോകജലദിന പരിപാടി  നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.  എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ എന്‍ സുഗുണന്‍ അധ്യക്ഷത വഹിച്ചു. 
    അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ  പി ടി സഞ്ജീവ്, എന്‍ ആര്‍ ലൈല, സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശ്, അസി. എഞ്ചിനീയര്‍മാരായ  സുധാകരന്‍ അര്‍ജുനന്‍ എന്നിവര്‍ സംസാരിച്ചു.  ജലപ്രതിജ്ഞ, വിനോദ് കൊടക്കലിന്റെ ബോധവല്‍ക്കരണ ക്ലാസ്, ജില്ലാതല ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള ക്വിസ് മത്സരം എന്നിവ നടന്നു.
 

date