Skip to main content

പൊതുവിദ്യാലയങ്ങള്‍ ഹൈടെക്ക്; ഔദ്യോഗിക പ്രഖ്യാപനം 12 ന്

സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക്ക് ആയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്‌ടോബര്‍ 12 ന് രാവിലെ  11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും വിദ്യാലയങ്ങള്‍ ഹൈടെക്ക് ആയതിന്റെ പ്രഖ്യാപനം എം എല്‍ എ മാര്‍ നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2708/2020)

 

date