Skip to main content

കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്: പുതിയ കെട്ടിടം  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  

ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള കുണ്ടറ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പ്രധാന ബ്ലോക്കിന്റെ  രണ്ടാംനില ഒക്‌ടോബര്‍ 12 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.  ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനാകും.
കോളേജ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വിശിഷ്ടാതിഥിയാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഉഷാ ടൈറ്റസ്, ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഡോ പി സുരേഷ് കുമാര്‍, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ജൂലിയറ്റ് നെല്‍സണ്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്ലാവറ ജോണ്‍ ഫിലിപ്പ്, വാര്‍ഡ് മെമ്പര്‍ ശിവപ്രസാദ്, കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ കെ സിന്ധു തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2709/2020)

 

date