Skip to main content

കേരളപുരം പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം നാളെ(ഒക്‌ടോബര്‍ 11)

കേരളപുരം പബ്ലിക് ലൈബ്രറിക്കായി  നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില മന്ദിരത്തിന്റെ  ഉദ്ഘാടനം നാളെ(ഒക്‌ടോബര്‍ 11) രാവിലെ 11ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
മന്ത്രിയുടെ  പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 26 ലക്ഷം രൂപയ്ക്കാണ് രണ്ട് നിലകളിലായി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനായിരുന്നു നിര്‍മാണച്ചുമതല.
ചടങ്ങില്‍ കേരളപുരം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ബി ബൈജു അധ്യക്ഷനാകും.  സെക്രട്ടറി വി വിനോദ്കുമാര്‍, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധിയുമായ എല്‍ അനില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി പ്രസന്നകുമാര്‍, പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് സി സന്തോഷ്, കമ്മിറ്റി അംഗം ജി ശിവകുമാര്‍,  ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ബി ടി വി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2714/2020)

 

date