Skip to main content

ഇ-ലോക് അദാലത്ത്: അപേക്ഷ ഇന്ന്(ഒക്‌ടോബര്‍ 10) കൂടി സമര്‍പ്പിക്കാം

സംസ്ഥാന നിയമ സേവന അതോറിറ്റി ജില്ലയില്‍ ഒക്‌ടോബര്‍ 17 ന് സംഘടിപ്പിക്കുന്ന ഇ-ലോക് അദാലത്തില്‍ പരാതികള്‍ ഇന്ന് (ഒക്‌ടോബര്‍ 10) കൂടി നല്‍കാം. കോവിഡ് കാരണത്താല്‍ തീര്‍പ്പാക്കാനാവാതെ കെട്ടികിടക്കുന്ന പരാതികളാണ് അദാലത്തിലൂടെ തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതെന്ന്  സബ് ജഡ്ജും ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ  സുബിത  ചിറക്കല്‍ പറഞ്ഞു.
  ജനങ്ങള്‍ അവരുടെ പരാതികള്‍ അതത് താലൂക്ക് നിയമ സേവന  അതോറിറ്റിയില്‍ നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം  നല്‍കണം. പരാതിക്കാര്‍ക്ക്  ഓരോ ബൂത്തിലും ഒരു ജഡ്ജ്, അഭിഭാഷകന്‍, പാരാ ലീഗല്‍ വോളന്റിയര്‍ എന്നിവരുടെ സേവനം  ലഭിക്കും. നാട്ടിലും വിദേശത്തുമുള്ളവര്‍ക്ക് ഇ-വെര്‍ച്വല്‍  അദാലത്തില്‍ പങ്കെടുക്കാം.
കോടതിയില്‍ നിലവിലുള്ള കേസുകളും പുതുതായി ഫയല്‍ ചെയ്യുന്നവയും  അദാലത്തില്‍ പരിഗണിക്കും. ആധാരവുമായി ബന്ധപ്പെട്ടവ, വാഹന നഷ്ടപരിഹാരം,  ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, സിവില്‍ കേസുകള്‍, കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവ  തുടങ്ങിയ കേസുകള്‍  ഇ-അദാലത്തില്‍ പരിഗണിക്കും.
കേസ് തീര്‍പ്പാക്കി ഡിജിറ്റല്‍ സിഗ്‌നേച്ചറിലൂടെ നല്‍കുന്ന അവാര്‍ഡുകള്‍ കോടതിവിധിക്ക്  തുല്യമായിരിക്കുമെന്ന് സബ്ജഡ്ജും ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ  സുബിത  ചിറക്കല്‍ പറഞ്ഞു. കക്ഷികള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാന്‍ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പരും വേണം. അതത് താലൂക്ക് കേന്ദ്രങ്ങളിലെ നമ്പരില്‍ ബന്ധപ്പെട്ടാല്‍ മെയില്‍ ഐ ഡി ഇല്ലാത്തവര്‍ക്ക് സമ എന്ന ഏജന്‍സി വഴി സൗജന്യമായി ഐ ഡി നല്‍കും
കൂടുതല്‍ വിവരങ്ങള്‍ക്ക് 0474-2791399(ജില്ലാ സെല്‍), 8848244029(കൊല്ലം),: 9447303220(കുന്നത്തൂര്‍), 9446557589(കരുനാഗപ്പള്ളി), 9446728100(പത്തനാപുരം),  9495752471(കൊട്ടാരക്കര) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 2717/2020)

 

date