കാത്തിരിപ്പിനു വിരാമം : അഞ്ചു കുടുംബങ്ങൾക്ക് കളക്ടർ പട്ടയം അനുവദിച്ചു
കാത്തിരിപ്പിനു വിരാമം : അഞ്ചു കുടുംബങ്ങൾക്ക് കളക്ടർ പട്ടയം അനുവദിച്ചു
എറണാകുളം : വർഷങ്ങളായി കാത്തിരുന്ന പട്ടയം കളക്ടർ നേരിട്ട് അനുവദിച്ചതിന്റെ സന്തോഷത്തിലാണ് കോതമംഗലം താലൂക്കിലെ അഞ്ചു കുടുംബങ്ങൾ. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ നടത്തിയ കോതമംഗലം താലൂക്കിലെ സഫലം ഓൺലൈൻ അദാലത്തിൽ ആണ് അഞ്ചു കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചത്. കീരമ്പാറ കുമ്പളത്തുംകുടിയിൽ കർത്യയായനി, ഉരുളംതണ്ണി വേണാട് വീട്ടിൽ അഞ്ചു, കോതമംഗലം മാളിയേക്കൽ എം. എസ് വര്ഗീസ്, കുട്ടമ്പുഴ നെല്ലിപറമ്പിൽ ഉഷ അശോകൻ, നെല്ലിമറ്റം കള്ളാച്ചിയിൽ റെയ്ച്ചൽ ബേബി എന്നിവർക്ക് ആണ് പട്ടയം അനുവദിച്ചത്. പത്തു വർഷത്തിൽ ഏറെയായി ഇവർ പട്ടയത്തിനുള്ള കാത്തിരിപ്പിൽ ആയിരുന്നു
13 അപേക്ഷകൾ ആണ് ഇത്തവണ അദാലത്തിൽ പരിഗണിച്ചത്. അവയിൽ 11 അപേക്ഷകളും തീർപ്പാക്കി. എ. ഡി. എം. സാബു കെ. ഐസക്, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ വര്ഗീസ്,ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ ശ്യാമ, ഐ. ടി മിഷൻ ഡി. പി. എം വിഷ്ണു കെ. മോഹൻ, തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു
- Log in to post comments