ഹൈ ടെക് നിലവാരത്തിൽ മഹാകവി ജി.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളും
ഹൈ ടെക് നിലവാരത്തിൽ മഹാകവി ജി.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളും
എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഹൈടെക് നിലവാരത്തിലേക്കുയർന്ന് നായത്തോട് മഹാകവി ജി.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളും. സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. നായത്തോട് സ്കൂളിൽ ഹൈടെക് പദ്ധതി പൂർത്തിയാക്കിയതിൻ്റെ ഉദ്ഘാടനം റോജി എം.ജോൺ എം എൽ എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം എ ഗ്രേസി സംസാരിച്ചു.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അങ്കമാലി നിയോജക മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ പ്രദേശത്തെ ഏക വിദ്യാലയമാണ് നായത്തോട്
മഹാകവി ജി മെമ്മോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.
സ്കൂളിലെ പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിലവിലെ സാഹചര്യങ്ങളും പോരായ്മകളും വിശദമായി മനസ്സിലാക്കി ശാസ്ത്രീയ വികസന രേഖ (ഡി പി ആർ ) തയ്യാറാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്..
സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം സ്വരൂപിച്ച് മാസ്റ്റർ പ്ലാനും തയ്യാറാക്കി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ് ബി ) സാമ്പത്തിക സ്രോതസ്സ് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.. കൂടാതെ എം എൽ എ, എം പി ഫണ്ടുകൾ മറ്റു മാർഗങ്ങളിലൂടെ സ്വരുപിക്കുന്ന ഫണ്ടുകൾ എന്നിവ കൂടി ഉൾപ്പെടുത്തി.
പദ്ധതിയുടെ അടങ്കൽ തുക 5.96 കോടി രൂപയുടെതാണ്. അതിൽ 5 കോടി രൂപ സംസ്ഥാന സർക്കാർ ഫണ്ടും ബാക്കി വിവിധ ഏജൻസികളിൽ നിന്നും കണ്ടെത്തി.. ആദ്യഘട്ടത്തിലെ പ്രഥമ ബ്ലോക്കിന്റെ പണി പൂർത്തിയാക്കി.. മൂന്നുനിലകളിലായി 594 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ലാബ്, അഡ്മിനിസ്ട്രഷൻ തുടങ്ങിയവയാണ് നിർമ്മിച്ചത്. 661 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് രണ്ടാം ബ്ലോക്കിന്റെ നിർമ്മാണം. മൂന്നു നിലകളിലാണ് കെട്ടിടത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
- Log in to post comments