Skip to main content

പെരുമ്പാവൂർ ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി ഹൈടെക്

പെരുമ്പാവൂർ ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി ഹൈടെക്

 

പെരുമ്പാവൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി

പെരുമ്പാവൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ  ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി.സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ഇതിനോട് അനുബന്ധിച്ച്

നടന്ന പെരുമ്പാവൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവ്വഹിച്ചു.

 

വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു തന്നെ മാതൃകയാണ്.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി തുലനം ചെയ്ത് നോക്കുമ്പോൾ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വലിയൊരു പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറഞ്ഞു. 

 

നമ്മുടെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ 12 വരെയുള്ള  ക്ലാസ് മുറികൾ ഹൈടെക്കായി മാറിവരികയാണ്. വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുമ്പോഴും ഓൺലൈനായി വിദ്യാഭ്യാസം ഏറ്റവും നന്നായി മുന്നേറിക്കൊണ്ടിരിക്കുന്നത് കേരളത്തിലാണ്. ക്ലാസ് മുറികൾ ,ആവശ്യമായ കമ്പ്യൂട്ടറുകൾ, പ്രോജക്ടറുകൾ ഒക്കെ നൽകികൊണ്ട് ആധുനികരീതിയിൽ എങ്ങനെ വിദ്യാഭ്യാസം നൽകാമെന്നാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ, പിടിഎ പ്രസിഡണ്ട് കെ എം അലി, അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ   രമ. വി, പ്രിൻസിപ്പാൾ എസ് ജയന്തി, ഹെഡ്മിസ്ട്രസ് യു എ അംബിക എന്നിവർ പങ്കെടുത്തു .

date