കുന്നത്തുനാട് സമ്പൂർണ്ണ ഡിജിറ്റൽ ഹൈടെക് സ്കൂൾ മണ്ഡല പ്രഖ്യാപനം വി പി സജീന്ദ്രൻ എംഎൽഎ നിർവഹിച്ചു
കുന്നത്തുനാട് സമ്പൂർണ്ണ ഡിജിറ്റൽ ഹൈടെക് സ്കൂൾ മണ്ഡല പ്രഖ്യാപനം വി പി സജീന്ദ്രൻ എംഎൽഎ നിർവഹിച്ചു
കോലഞ്ചേരി : രാജ്യത്തെ ആദ്യ പൊതു വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ സംസ്ഥാന പ്രഖ്യാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിലൂടെ ഉത്ഘാടനം ചെയ്തു. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ഹൈടെക് പ്രഖ്യാപനം നടന്നത്. വിദ്യാലയത്തിൽ നടന്ന ചടങ്ങ് വി.പി. സജീന്ദ്രൻ എംഎൽഎ നിർവഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗൗരി വേലായുധൻ അധ്യക്ഷത വഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി അജയൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബിനീഷ് പുല്യാട്ടേൽ, സ്ഥിരം സമിതി അധ്യക്ഷരായ എൻ.എൻ. രാജൻ, പോൾ വെട്ടിക്കാടൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ടി. രമാഭായ്, പ്രിൻസിപ്പൽ പി.പി.മിനിമോൾ, പ്രധാനാധ്യാപകരായ കെ.ടി. സിന്ധു, എം.കെ. ആനന്ദ് സാഗർ തുടങ്ങിയവർ പ്രസംഗിച്ചു
- Log in to post comments