Skip to main content

സമ്പൂർണ ഹൈടെക് ആയി ഇടക്കൊച്ചി ഗവ. ഹൈസ്കൂൾ

സമ്പൂർണ ഹൈടെക് ആയി ഇടക്കൊച്ചി ഗവ. ഹൈസ്കൂൾ

 

എറണാകുളം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും ഹൈടെക് ആക്കുന്ന പദ്ധതിയിൽ പങ്കുചേർന്ന് ഇടക്കൊച്ചി ഗവ. ഹൈസ്കൂളും. പരിപാടിയുടെ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എംഎൽഎ നിർവ്വഹിച്ചു.

 

എംഎൽഎ ഫണ്ട് ഉപയോഗിച്ച് 2018ൽ തന്നെ എറണാകുളം ജില്ലയിലെ ആദ്യ സമ്പൂർണ ഹൈടെക് സ്കൂൾ ആയി പ്രഖ്യാപിച്ച സ്കൂളാണ് ഇടക്കൊച്ചി ഗവ. എച്ച്.എസ്. മൊത്തത്തിലുള്ള 13 ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബുകളും ഹൈടെക് ആണ്. എൽ.പി, യു.പി വിഭാഗത്തിന് ഒന്നും ഹൈസ്കൂൾ വിഭാഗത്തിന് ഒന്നും ഉൾപ്പെടെ രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിലുള്ളത്. പ്രീ പ്രൈമറി വിഭാഗം ഉൾപ്പെടെ 407 കുട്ടികൾ സ്കൂളിൽ പഠനം നടത്തുന്നു.

 

17 പ്രൊജക്ടറുകൾ, 33 ലാപ്ടോപ്പുകൾ, 19 സ്പീക്കറുകൾ, ഓരോ വെബ്ക്യാം, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവയും രണ്ട് എൽ.സി.ഡി ടിവിയും സ്കൂളിന് ലഭിച്ചു. ഇതിൽ 13 പ്രൊജക്ടറുകൾ, 27 ലാപ്ടോപ്പുകൾ, 13 സ്പീക്കറുകൾ എന്നിവ എംഎൽഎ ഫണ്ടുപയോഗിച്ചാണ് ലഭ്യമാക്കിയത്.

 

ക്യാപ്ഷൻ: ഇടക്കൊച്ചി ഗവ. എച്ച്. എസിൽ നടന്ന സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം -  ഹൈടെക് സ്കൂൾ പ്രഖ്യാപന ചടങ്ങ്

date