Post Category
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള പെരിശ്ശേരി, അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിലേയ്ക്ക് 50% സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും, പ്രോസ്‌പെക്റ്റസും www.ihrd.ac.in എന്ന വെബ്ബ്‌സൈറ്റില്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200/- രൂപ) അപേക്ഷിക്കാം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. വിശദ വിവരങ്ങള്‍ക്ക് www.ihrd.ac.in, 0471-2322985, 2322501
date
- Log in to post comments