വികസന കാര്യങ്ങള്‍ക്ക് ജനങ്ങളുടെ സഹകരണം അത്യാവശ്യം - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
ജനങ്ങളുടെ സഹകരണമാണ് വികസനത്തിന് ഏറ്റവും പ്രധാനമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് എന്‍ എച്ച് 744 ലെ ഇളമ്പള്ളൂര്‍-ആറുമുറിക്കട റോഡിന് സമാന്തരമായുഉള്ള രണ്ട് കിലോമീറ്റര്‍ റോഡ് ഗ്രീന്‍ കോറിഡോറായി പുനര്‍നിര്‍മിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയയിരുന്നു മന്ത്രി. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചാണ് റോഡ് പുനര്‍നിര്‍മിച്ചത്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അത് പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചതിന്റെ ഫലമാണ് റോഡ് സാക്ഷാത്കരിച്ചതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
റോഡ് ആരംഭിക്കുന്ന ഇടത്ത് അഞ്ച് സെന്റില്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതിനും, കിഫ്ബി ഫണ്ട് ഉപയോഗിച്ചു മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനും നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുണ്ടറ ഇടം പദ്ധതിയില്‍ 39,000 വീടുകളും കിണറുകളും സര്‍വ്വേ നടത്തി എന്നാല്‍ കോവിഡ് കാരണം തുടര്‍പ്രവര്‍ത്തനമായി അവലോകനം നടത്താനായില്ല. ഐക്യരാഷ്ട്രസഭയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാനായി. ഇന്‍ഡ്യന്‍ ഓഷന്‍ റിംമ് അസോസിയേഷന്‍ ഐരോ സമ്മേളനത്തില്‍ കടല്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന പദ്ധതി അവതരിപ്പിച്ചത് ആകാംഷയോടെയാണ് അവര്‍കേട്ടത്. കാഷ്യൂ ബോര്‍ഡ് എന്ന ആശയം ലഭിച്ചത് അവിടെ നിന്നാണെന്നും മന്ത്രി പറഞ്ഞു.
പ്രവര്‍ത്തന മികവില്‍ കേരളത്തെ ലോകമറിയാന്‍ കുണ്ടറ ഇടം പദ്ധതി കാരണമായെന്ന് മുഖ്യാതിഥിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. യു എന്‍ ബഹുമതി നേടിയ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, റോയ് ടോം ലാല്‍ എന്നിവര്‍ക്ക് കുണ്ടറ വികസന ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ജില്ലാ കലക്ടര്‍ ഉപഹാരം നല്‍കി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്‍ ചടങ്ങില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സി പി പ്രദീപ്, കയര്‍ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, കെ സി വരദരാജന്‍ പിള്ള, എന്‍.എസ് പ്രസന്നകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2733/2020)
- Log in to post comments