Skip to main content

കുളക്കട കുടിവെള്ള പദ്ധതി നിര്‍മ്മാണോദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 13)

കുളക്കട ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജല അതോറിറ്റി വഴി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 13) രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.
കുളക്കട ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജല അതോറിറ്റി വഴി നടപ്പിലാക്കിയ കുളക്കട-പവിത്രേശ്വരം കുടിവെള്ള പദ്ധതിക്കായി ഒന്നാംഘട്ടത്തില്‍ 13.36 കോടി രൂപ ചെലവഴിച്ചു. ഒന്നാംഘട്ട പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കുളക്കട പഞ്ചായത്തില്‍ മാത്രമായി നടപ്പിലാക്കുന്ന രണ്ടാംഘട്ട പദ്ധതിക്കായി 29.30 കോടി രൂപയാണ് നബാര്‍ഡ് ധനസഹായം. 100 കിലോമീറ്റര്‍ പൈപ്പ് ലൈനും രണ്ട് ലക്ഷം ലിറ്റര്‍ ഉപരിതല ജലസംഭരണിയുമാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുളക്കട ഗ്രാമപഞ്ചായത്തിലെ ഇരുപത്തി അയ്യായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
പൂവറ്റൂര്‍ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ പി അയിഷാപോറ്റി എം എല്‍ എ അധ്യക്ഷത വഹിക്കും.  എം പി മാരായ കെ സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുഖ്യാതിഥികളാകും. ദക്ഷിണമേഖല ചീഫ് എന്‍ജിനീയര്‍ എസ് സേതു കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

date