Skip to main content

ചവറ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഹൈടെക്കായി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിന്റെ ഭാഗമായി ചവറ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഹൈടെക്കായി. ഒന്‍പത് ക്ലാസ്സ് മുറികളാണ് ഇവിടെ ഹൈടെക് ആയത്.15 ലാപ്‌ടോപ്പുകളും, 10 പ്രൊജക്ടറുകളും ഒന്‍പത് സ്പീക്കറുകളും സ്‌കൂളിന് ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു സണ്ണി ഹൈടെക് സ്‌കൂള്‍ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. എസ് എം സി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. പി ടി എ പ്രസിഡന്റ് എസ് പ്രകാശ് ബാബു, എം പി ടി എ പ്രസിഡന്റ് രമ്യ ഷിബു എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രഥമാധ്യാപിക തെരേസ ജോബോയ് സ്വാഗതവും എസ് എസ് സുഗന്ധി നന്ദിയും പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 2737/2020)

 

date