Skip to main content

ചടയമംഗലം ജി യു പി എസ് ഹൈടെക് പദവിയില്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തോടെ ചടയമംഗലം ഗവണ്‍മെന്റ് യു പി എസ് ഹൈടെക് പദവി കൈവരിച്ചു.  ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ പ്രാദേശികതല പ്രഖ്യാപനം നടത്തി.
അറുന്നൂറിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു കോടി രൂപ വിനിയോഗിച്ച്  രണ്ടു നിലകളിലായി ആറ് ക്ലാസ് റൂമുകളുള്ള കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്. പുതിയ ഹൈടെക് കെട്ടിടം നിര്‍മിക്കുന്നതിനായി രണ്ടുകോടി രൂപ കിഫ്ബി ധനസഹായം അനുവദിച്ചിട്ടുണ്ട്.
ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാ ദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സജീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാജഹാന്‍, സ്‌കൂള്‍ എച്ച് എം പി അന്‍സാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപക-അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2739/2020)

 

date