Skip to main content

ഹൈടെക് പദവിയില്‍ മങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് പദവി കൈവരിച്ച് മങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
കൊല്ലം മണ്ഡലത്തിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌കൂള്‍ മണ്ഡലതല പ്രഖ്യാപനം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ നിര്‍വഹിച്ചു. മികച്ച അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍  കിഫ്ബി വഴി മൂന്ന് കോടി രൂപയും എം എല്‍ എ ഫണ്ട് ഉപയോഗിച്ച് 58 ലക്ഷം രൂപയും ലഭ്യമാക്കിയാണ് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഒമ്പത് ക്ലാസ് മുറികളും ഒരു ലൈബ്രറി ഹാളും ഒരു ഓഫീസ് സമുച്ചയവും നിര്‍മിച്ചത്.
മുന്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, വാര്‍ഡ് കൗണ്‍സിലര്‍ എസ് പ്രസന്നന്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ സിന്ധു കുമാരി, ഹൈസ്‌കൂള്‍ വിഭാഗം ഹെഡ്മിസ്ട്രസ് കെ ഷീബ, പി ടി എ പ്രസിഡന്റ് ആശാ ബിജു എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2740/2020)

 

date