പട്ടത്താനം എസ് എന്‍ ഡി പി യു പി സ്‌കൂള്‍ ഹൈടെക്കായി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് പദവി കൈവരിച്ച് പട്ടത്താനം ഗവണ്മെന്റ് എസ് എന്‍ ഡി പി യു പി സ്‌കൂള്‍. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ഇരവിപുരം നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌കൂള്‍ മണ്ഡലതല പ്രഖ്യാപനം എം നൗഷാദ് എം എല്‍ എ നിര്‍വ്വഹിച്ചു. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കിഫ്ബി വഴി രണ്ടുഘട്ടമായി രണ്ടു കോടി രൂപയാണ് ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി സ്‌കൂളിലേക്ക് 14 ലാപ്‌ടോപ്പുകളും അഞ്ച് പ്രൊജക്ടറുകളും 14 സ്പീക്കറുകളും ലഭിക്കുകയുണ്ടായി.
കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ പ്രേം ഉഷാര്‍, കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, പി ടി എ പ്രസിഡന്റ് സിന്ദര്‍ ലാല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2741/2020)
- Log in to post comments