ഹൈടെക് പദവിയില്‍ പട്ടാഴി ജി എച്ച് എസ് എസ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് പദവി കൈവരിച്ച് പട്ടാഴി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഹൈടെക് മന്ദിരം പണിയുന്നതിനായി മൂന്നുകോടി രൂപയാണ് കിഫ്ബി ധനസഹായം. രണ്ട് നിലകളിലായി 12 ക്ലാസ് മുറികളാണ് നിര്‍മിക്കുന്നത്. പൂര്‍ണമായും വിദ്യാര്‍ഥി സൗഹൃദമായാണ് കെട്ടിടം പണികഴിപ്പിച്ചത്. ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലായി എണ്ണൂറോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി സജീവ് മണ്ഡലതല പ്രഖ്യാപനം നടത്തി. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത മുസ്തഫ, വൈസ് പ്രസിഡന്റ് ജോബി ജോണ്‍, ജില്ലാ പഞ്ചായത്ത് അംഗം ആര് രശ്മി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ദീപ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപക-അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2742/2020)
- Log in to post comments