Skip to main content

ഹൈടെക് പദവിയില്‍  കൊട്ടാരക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥനാമാകുന്നതിന്റെ ഭാഗമായി  കൊട്ടാരക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഹൈടെക് പദവിയില്‍. ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ്  പദ്ധതികളുടെ  പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കൊട്ടാരക്കര  നിയോജക മണ്ഡലതല പ്രഖ്യാപനം പി  അയിഷാപോറ്റി എം എല്‍ എ നിര്‍വഹിച്ചു.
വി.എച്ച്.എസ്.ഇ വിഭാഗത്തിനായി രണ്ട് നിലകളിലായി  മൂന്ന് വലിയ ക്ലാസ് മുറികള്‍ ഉള്‍പ്പടെ ആറ്  ക്ലാസ് മുറികളാണ് സ്‌കൂളില്‍  പൂര്‍ത്തിയാക്കിയത്.    ഹൈസ്‌കൂള്‍ വിഭാഗത്തിനായി ആറ് ക്ലാസ് മുറികള്‍  നിര്‍മിച്ചു. ഡിജിറ്റല്‍ ക്ലാസ്സ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, റഫറന്‍സ് റൂം എന്നിവയും  നിര്‍മിച്ചു. കിഫ്ബി വഴി  അഞ്ച് കോടി രൂപ ചെലവില്‍ കൈറ്റിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. പി അയിഷാ പോറ്റി എം എല്‍ എയുടെ   പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രണ്ടര കോടി രൂപ ഉപയോഗിച്ച് ഹാബിറ്റാറ്റ് നിര്‍മിക്കുന്ന കെട്ടിട സമുച്ചയം പൂര്‍ത്തിയായിവരികയാണ്.
കൊട്ടാരക്കര നഗരസഭ അധ്യക്ഷ ബി ശ്യാമള അമ്മ,  നഗരസഭാ കൗണ്‍സിലര്‍ എം എസ്  ശ്രീകല, സ്‌കൂള്‍ പ്രഥമാധ്യാപകരായ ആര്‍ പ്രദീപ്, എസ് സുഷമ, ബെസ്സി ആന്റണി, പി ടി എ പ്രസിഡന്റ് ഡി സനല്‍കുമാര്‍, വൈസ് പ്രസിഡന്റ് പി കെ വിജയകുമാര്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2744/2020)

 

date